കേരളം

kerala

Ganapathy Raw

ETV Bharat / videos

Ganapathy Raw |" ഷംസീർ 'അലവലാതി'ക്ക് അള്ളാഹു നല്ലയാളാണ്", രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ - ഗണപതി മിത്ത്

By

Published : Aug 3, 2023, 6:11 PM IST

കോഴിക്കോട് : കേരളത്തിൽ ശബരിമല വിവാദത്തിന് സമാനമായ സ്ഥിതി വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീർ 'അലവലാതി'ക്ക് അള്ളാഹു നല്ലയാളാണ്. കാണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണ് ഷംസീറിനെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വന്തം മതാചാരങ്ങൾ എല്ലാം കൃത്യമായി അനുഷ്‌ഠിച്ച് ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് സ്‌പീക്കർ ചെയ്‌തത്. വിഘ്‌നേശ്വരൻ്റെ വിശ്വാസം സംരക്ഷിക്കാൻ കേരളത്തിലെ അമ്മമാർ രംഗത്തിറങ്ങേണ്ട സമയമായെന്നും മഹിളാമോർച്ച സംസ്ഥാന സമിതി യോഗത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്‌പീക്കർ എഎൻ ഷംസീറിന്‍റെ ശാസ്‌ത്രവും മിത്തും പരാമർശിച്ചുകൊണ്ടുള്ള പ്രസംഗം വിവാദമായത്. സ്‌പീക്കറുടെ പരാമർശത്തിനെതിരെ എൻഎസ്‌എസ് രംഗത്തുവരിക കൂടി ചെയ്‌തതോടെ വിഷയം കൂടുതൽ ചർച്ചകളിലേയ്‌ക്ക് തിരിയുകയായിരുന്നു. എന്നാൽ ഷംസീർ പറഞ്ഞത് ശരിയാണെന്നും അത് തിരുത്തേണ്ടതില്ലെന്നുമാണ് വിഷയത്തിൽ സിപിഎമ്മിനുവേണ്ടി എം വി ഗോവിന്ദൻ പ്രതികരിച്ചത്. വിവാദ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണെന്നെഴുതിയ ബാനറുമായി എൻഎസ്‌എസ്‌ ഇന്നലെ നാമജപ ഘോഷയാത്രയും നടത്തിയിരുന്നു. 

also read :'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല'; കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്ന് എഎൻ ഷംസീർ

ABOUT THE AUTHOR

...view details