കേരളം

kerala

k surendran about suresh gopi misbehaving women journalist case

ETV Bharat / videos

സുരേഷ് ഗോപി ഹാജരായി, പ്രവർത്തകരും നേതാക്കളും നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ - സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍

By ETV Bharat Kerala Team

Published : Nov 15, 2023, 12:28 PM IST

കോഴിക്കോട്:മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സുരേഷ് ഗോപി എത്തും മുൻപേ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവർത്തകരും നേതാക്കളും തമ്പടിച്ചിരുന്നു. "വേട്ടയാടാൻ അനുവദിക്കില്ല", "സുരേഷ് ഗോപിക്കൊപ്പം", തുടങ്ങിയ പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സ്റ്റേഷന് മുൻപില്‍ തടിച്ചുകൂടിയത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ നേതാക്കളായ പികെ കൃഷ്‌ണദാസ്, ശോഭ സുരേന്ദ്രൻ, എംടി രമേശ്, ജില്ല- സംസ്ഥാന നേതാക്കൾ എന്നിവരാണ് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ബിജെപി നേതാക്കൾക്കൊപ്പം കാല്‍നടയായിട്ടാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപി വരുന്നതറിഞ്ഞ് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരാണ് റോഡില്‍ തടിച്ചുകൂടിയത്. ഒക്‌ടോബർ 27ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തുടർന്ന് വനിത മാധ്യമപ്രവർത്തക പൊലീസിലും വനിത കമ്മിഷനിലും പരാതി നല്‍കുകയായിരുന്നു. അതേസമയം സുരേഷ്‌ ഗോപിക്കെതിരെ ക്രൂരമായ വേട്ടയാടലാണ് സർക്കാർ നടത്തുന്നതെന്നും സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്‌ട്രീയ വേട്ടയെ നേരിടുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details