കേരളം

kerala

K Surendran About BJP And India Alliance

ETV Bharat / videos

'മോദി നേതൃത്വം ശക്തം, ഇന്ത്യ മുന്നണിക്ക് നിലനില്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായി'; കെ സുരേന്ദ്രന്‍ - kerala news updates

By ETV Bharat Kerala Team

Published : Dec 5, 2023, 8:21 PM IST

കോട്ടയം:മോദിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ശക്തമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. ഇന്ത്യ മുന്നണിയ്‌ക്ക് നിലനില്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങൾ മൂന്നാം തവണയും വിഡ്ഢികളാവില്ല എന്ന് ചിന്തിക്കാൻ ഉള്ള തെരഞ്ഞെടുപ്പ് ഫലമാണുണ്ടായത്. കേരളത്തെ മോചിപ്പിക്കാൻ ഒരേ ഒരു പരിഹാരമെ ഉള്ളൂ അത് മോദിയാണ് (K Surendran About BJP). ബിജെപിയുമായാണ് മത്സരം എന്ന പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കേന്ദ്ര ഭരണം കൊണ്ട് വരണമെന്ന് ജനങ്ങൾ ചിന്തിക്കുന്നു. കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണ് ഈ നിലപാടിലേക്ക് എത്തിച്ചത് (India Alliance). കോണ്‍ഗ്രസിന്‍റെ മണിപ്പൂർ പ്രചാരണം വിലപോയില്ല (K Surendran About BJP And India Alliance). ക്രിസ്ത്യൻ വിഭാഗങ്ങൾ അവരെ തള്ളി. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ബിജെപിക്ക് മുന്നേറ്റമുണ്ടായെന്നും  കെ. സുരേന്ദ്രന്‍ പറഞ്ഞു. ക്രിസ്‌തുമസ്, ഈസ്റ്റർ ദിനങ്ങൾ ക്രിസ്ത്യൻ വീടുകളിലേക്ക് ബിജെപി നേതാക്കൾ സ്നേഹ യാത്ര നടത്തും. മത ഭീകരരുടെ ഭീഷണി കേരളത്തിൽ അവസാനിച്ചിട്ടില്ല. സ്ലീപ്പർ സെല്ലുകൾ ഇപ്പോഴും കോപ്പ് കൂട്ടുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

also read:ഇടതു സര്‍ക്കാരിന്‍റെ അന്ത്യയാത്ര; നവകേരള യാത്രയെ പരിഹസിച്ച് കെ സുരേന്ദ്രന്‍ 

ABOUT THE AUTHOR

...view details