കേരളം

kerala

K Sudhakaran on Puthupally Byelection

ETV Bharat / videos

K Sudhakaran On Puthupally Byelection "പുതുപ്പള്ളിയിൽ ജയ്ക്കിന് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം യുഡിഎഫിനുണ്ടാകും": കെ സുധാകരൻ - Pinarayi Vijayan

By ETV Bharat Kerala Team

Published : Sep 5, 2023, 6:08 PM IST

കണ്ണൂർ: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന് (Jaik C Thomas) കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ (Chandy Oommen) നേടുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran on Puthupally Byelection). എന്ത് കണ്ടാണ് കേരള ജനത ഇടതുപക്ഷത്തിനു വോട്ട് ചെയ്യേണ്ടതെന്നും സുധാകരൻ ചോദിച്ചു. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് (Thomas issac) പോലും ഇടത് സർക്കാരിനെ തിരുത്തേണ്ടി വന്നു. കേരളത്തിലെ കർഷകർ പട്ടിണിയിലാണ്. ഇത്രയും കാലമായി താങ്ങുവില കൊടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ 80 ലക്ഷം മുടക്കി ഹെലിക്കോപ്റ്റർ വാടകക്ക് എടുക്കുന്നു. പിണറായിയുടെ ധൂര്‍ത്തടിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. "മുഖ്യമന്ത്രി ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഓരോ മീറ്ററിലും പൊലീസ് സുരക്ഷയാണ്. പിണറായിക്ക് ആരെയാണ് പേടി? ആരെങ്കിലും കൊല്ലുമെന്ന് ഭയമുണ്ടോ?" -സുധാകരൻ ചോദിച്ചു. അയാൾ സ്വപ്‌ന ലോകത്താണോ? ഇങ്ങനെയൊരു മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും സുധാകരൻ പരിഹസിച്ചു.

ABOUT THE AUTHOR

...view details