കേരളം

kerala

K Sudhakaran On Cabinet reshuffling

ETV Bharat / videos

K Sudhakaran On Cabinet reshuffling: 'സര്‍ക്കാര്‍ നൂറ് ശതമാനം പരാജയം, ആദ്യം മാറേണ്ടത് മുഖ്യമന്ത്രി...'; കെ സുധാകരന്‍ - എല്‍ഡിഎഫ് മന്ത്രിസഭ പുനഃസംഘടന

By ETV Bharat Kerala Team

Published : Sep 16, 2023, 3:08 PM IST

കണ്ണൂര്‍:മന്ത്രിസഭ പുനഃസംഘടന (Cabinet reshuffle Kerala) നടത്തുമ്പോള്‍ ആദ്യം സ്ഥാനമൊഴിയേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി പ്രസിഡന്‍റ് (KPCC President) കെ സുധാകരന്‍ എംപി (K Sudhakaran MP on Cabinet reshuffle Kerala). മന്ത്രിമാരെ ആശ്രയിച്ചാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജയവും പരാജയവുമുണ്ടാകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിലേക്ക് കൊള്ളാവുന്ന മന്ത്രിമാർ വന്നാൽ നല്ലതാണ്. എന്നാൽ, അപൂര്‍വം ചിലര്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ അങ്ങനെ ഉള്ളത്. പിണറായി വിജയന്‍ (Pinarayi Vijayan) സര്‍ക്കാരിനെ തുരുമ്പിച്ച മന്ത്രിസഭയെന്ന് വിമര്‍ശിച്ചത് എംഎ ബേബിയും (MA Baby) തോമസ് ഐസക്കുമാണ് (Thomas Isaac). ഇവര്‍ ഇരുവരും വിമര്‍ശിച്ച മന്ത്രിസഭയെ കുറിച്ച് ജനം വിലയിരുത്തേണ്ടതുണ്ട്. ഞങ്ങളും അവരുടെ അഭിപ്രായം മാത്രമാണ് പറയുന്നത്. നന്നാകാനാണ് ഇടതുപക്ഷത്തിന്‍റെ ശ്രമമെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മാറുന്നതാണ് അവര്‍ക്ക് നല്ലത്. ഇടതുമുന്നണിയിലെ (LDF) കലഹം അവരുടെ ആഭ്യന്തര കാര്യമാണ്. അതില്‍ തലയിടാന്‍ യുഡിഎഫ് ഇല്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

Also Read :Pinarayi Ministry Cabinet Reorganization ഗണേഷും കടന്നപ്പള്ളിയും പിണറായി മന്ത്രിസഭയിലേക്ക്, സിപിഎം മന്ത്രിമാരിലും മാറ്റം

ABOUT THE AUTHOR

...view details