'സിപിഎം സെമിനാറില്‍ ലീഗെത്തില്ലെന്നത് അറിയാവുന്ന കാര്യം, ക്ഷണിച്ചത് തലയ്‌ക്ക് സുഖമില്ലാത്തത് കൊണ്ട്': കെ സുധാകരന്‍ - news updates
Published : Nov 4, 2023, 7:43 PM IST
ഇടുക്കി:സിപിഎം സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran Criticized CPM). തലയ്‌ക്ക് സുഖമില്ലാത്തത് കൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ (Muslim League And UDF). ലീഗിന്‍റെ ആത്മാര്‍ഥതയെ കോണ്‍ഗ്രസ് സംശയിച്ചിട്ടില്ല. മുസ്‌ലിം ലീഗിന് യുഡിഎഫുമായി വര്‍ഷങ്ങളുടെ പാരമ്പര്യ ബന്ധമാണുള്ളത് (K Sudhakaran About Relationship Of Muslim League). സംസ്ഥാനത്ത് ഇത്രയും കിരാത ഭരണം നടത്തുന്ന സിപിഎമ്മിനൊപ്പം ഒരുമിച്ച് പോകാന്‍ മുസ്‌ലിം ലീഗ് തയ്യാറാകില്ലെന്ന് തങ്ങള്‍ക്കറിയാം (Sudhakaran About CPM Seminar). മുസ്‌ലിം ലീഗിന്‍റെ ആത്മാര്‍ഥതയെ എല്ലാവരും ആദരിക്കുന്നവരാണ് (KPCC President K Sudhakaran). അതെല്ലാം ഉള്‍ക്കൊള്ളുന്നവരാണ് ഇവിടെയുള്ളതെന്നും അതൊന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉള്ളിടത്തോളം കാലം മുസ്‌ലിം ലീഗുമായുള്ള ബന്ധം തുടരുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.