കേരളം

kerala

Congress Protest

ETV Bharat / videos

K Sudhakaran Arrest| കെ സുധാകരനെതിരായ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം, കാസര്‍കോട് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും - കെപിസിസി

By

Published : Jun 24, 2023, 3:31 PM IST

കാസർകോട്: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റിൽ കാസർകോട് നടന്ന പ്രതിഷേധ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്‌ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറോളം നീണ്ട ഗതാഗത കുരുക്ക് ഉണ്ടായി.

പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെ മഹിള കോൺഗ്രസ്‌ പ്രവർത്തകയെ വലിച്ചിഴച്ചതിനെ തുടർന്നാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. പ്രവര്‍ത്തകര്‍ പൊലീസുമായി വാക്കേറ്റത്തിലും ഏര്‍പ്പെട്ടു. കാഞ്ഞങ്ങാട് നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. റോഡില്‍ കിടന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തത്.

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്നലെയാണ് അറസ്റ്റ് ചെയ്‌തത്. ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കെ സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍ പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിന്‍റെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 

Also Read :Sudhakaran Arrest: മാറി നില്‍ക്കാമെന്ന് കെ.സുധാകരന്‍; ചങ്ക് കൊടുത്തും സംരക്ഷിക്കുമെന്ന് വി.ഡി സതീശന്‍

ABOUT THE AUTHOR

...view details