കേരളം

kerala

K Sudhakaran against keraleeyam

ETV Bharat / videos

പണം പണം പണം, മുഖ്യമന്ത്രിക്ക് ഈ ഒരൊറ്റ ചിന്ത, കേരളം കടക്കെണിയിലായിരിക്കെ കോടികൾ മുടക്കി കേരളീയം; വിമര്‍ശിച്ച് കെ സുധാകരന്‍ - പ്രതിപക്ഷ നേതാവ് വിഡി സതീശൻ

By ETV Bharat Kerala Team

Published : Nov 4, 2023, 11:14 AM IST

കോട്ടയം : കേരളം കടക്കെണിയിലായിരിക്കെ കോടികൾ മുടക്കി കേരളീയം (K Sudhakaran against keraleeyam) നടത്തുന്ന മുഖ്യമന്ത്രിക്ക് തലയ്ക്ക് അസുഖമുണ്ടോയെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ. പണമുണ്ടാക്കണമെന്നല്ലാതെ വേറൊരു ലക്ഷ്യവും മുഖ്യമന്ത്രിക്ക് ഇല്ലെന്നും സുധാകരൻ പറഞ്ഞു. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരൻ ആരോപിച്ചു. ഇതു പോലെ പണക്കൊതിയനായ മുഖ്യമന്ത്രി രാജ്യത്ത്‌ ഉണ്ടായിട്ടില്ലയെന്നും പണം എന്ന ലക്ഷ്യം മാത്രേമേ മുഖ്യമന്ത്രിക്കുള്ളുവെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. കേരളീയം പരിപാടിയ്‌ക്കെതിരെ വിചാരണ സദസുകൾ സംഘടിപ്പിക്കുമെന്ന്‌ (Hearings against the keraleeyam) പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്‍റെ ദാരിദ്ര്യം മറച്ചു പിടിക്കാനാണ് കേരളീയം നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. സർവ രംഗത്തും അഴിമതിയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെസി ജോസഫ്, തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ALSO READ:ദാരിദ്ര്യം മറയ്ക്കാനായി പുരപ്പുറത്തു ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം, ഗവര്‍ണര്‍-സര്‍ക്കാർ പോര് നാടകം; വിഡി സതീശന്‍

ABOUT THE AUTHOR

...view details