'കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ല, ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കിയെന്നുമാത്രം' ; പ്രതികരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍ - രാജന്‍
തൃശൂര്‍: കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ.രാജന്‍. നിലവിൽ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഭൂമിയേറ്റെടുക്കലിന് കേന്ദ്ര സർക്കാരിന്‍റെ പൂര്‍ണ അനുമതി ലഭിക്കണമെന്നും മന്ത്രി അറിയിച്ചു. അതുവരെ ഉദ്യോഗസ്ഥരെ മറ്റ് ചുമതലകള്‍ക്ക് വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Feb 3, 2023, 8:33 PM IST