കേരളം

kerala

K Muraleedharan

ETV Bharat / videos

രാമക്ഷേത്ര ഉദ്‌ഘാടനം : പങ്കെടുക്കേണ്ടതില്ല, കോൺഗ്രസ് നിലപാട് എടുത്തിട്ടില്ലെന്നും കെ മുരളീധരൻ - കെ മുരളീധരൻ രാമക്ഷേത്രം

By ETV Bharat Kerala Team

Published : Dec 28, 2023, 1:34 PM IST

കോഴിക്കോട്:അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്ന് പാര്‍ട്ടി നേതാവും എംപിയുമായ കെ മുരളീധരൻ (K Muraleedharan on Ayodhya Ram Temple inauguration). ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിച്ച കെ മുരളീധരൻ കേരളത്തിന്‍റെ അഭിപ്രായം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ സി വേണുഗോപാലിനെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂ എന്നും കെ മുരളീധരൻ പറഞ്ഞു. 'ഹിന്ദുത്വത്തിൽ മൃദുവും ഹാർഡുമൊന്നുമില്ല. ശ്രീരാമൻ ഉള്ള സ്ഥലങ്ങൾ എല്ലാം അയോധ്യയാണ്. നമുക്കും കേരളത്തിൽ അത്തരം ധാരാളം അയോധ്യകളുണ്ട്. അങ്ങനെയിരിക്കെ ഒറിജിനൽ അയോധ്യയെന്ന് പറയുന്നിടത്ത് ജനുവരി 22ന് പോയി ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ട കാര്യമില്ല' - കെ മുരളീധരൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details