കേരളം

kerala

K Muraleedaran MP About Congress Protest

ETV Bharat / videos

'ഗാന്ധിസം കാണിക്കേണ്ടത് തുല്യ എതിരാളിയോട്, ജീവന്‍ രക്ഷാപ്രവര്‍ത്തനം ഇനിയും തുടരും': കെ മുരളീധരന്‍

By ETV Bharat Kerala Team

Published : Dec 22, 2023, 9:28 PM IST

തിരുവനന്തപുരം :ഗാന്ധിസം കാണിക്കേണ്ടത് തുല്യ എതിരാളിയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ഇടത്തെ കവിളില്‍ അടിച്ചാല്‍ വലത്തെ കവിള്‍ കാണിക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തെ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വലത്തെ കവിളില്‍ അടിച്ചാല്‍ തിരിച്ച് കരണം അടിച്ച് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നിന്നും പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് രാജ്‌ഭവന് മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എംപി. കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും താരതമ്യം ചെയ്യുമ്പോൾ അവിടെ ഈനാംപേച്ചിയെങ്കിൽ ഇവിടെ മരപ്പട്ടിയെന്ന പോലെയാണ്. പിണറായിയും മോദിയും തമ്മിലുള്ള പോര് പകൽ മാത്രമാണ് (K Muraleedaran MP About Congress Protest).  ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. അതു കൊണ്ട് തന്നെ തങ്ങളുടെ ജീവന്‍ രക്ഷാപ്രവർത്തനം തുടരും. നവകേരള സദസ് കഴിഞ്ഞാലും തങ്ങൾ ജീവന്‍ രക്ഷപ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്‍റ് അക്രമത്തിൽ സഭയ്‌ക്ക് പുറത്താണ് ഭരണകക്ഷി ചർച്ച നടത്തുന്നത്. സന്ദർശക പാസ് നൽകുന്നതിലെ അപാകതയും പുതിയ പാർലമെന്‍റിലെ ഘടനയും ചർച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് സഭയ്‌ക്ക് പുറത്ത് ചർച്ച നടക്കുന്നത് (Congress Protest Against Navakerala). പഴയ പാർലമെന്‍റിനുള്ളിലെ സന്ദര്‍ശക ഗാലറിയിൽ നിന്നും ഒരാൾ താഴേക്ക് ചാടിയാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ കാലൊടിയും. സന്ദർശകരും എംപിമാരും ഒരു വാതിൽ വഴിയാണ് പുതിയ പാർലിമെന്‍റിലേക്ക് കയറുന്നത്. പ്ലക്കാര്‍ഡ് പിടിച്ചു എന്നതാണ് ഇപ്പോൾ എംപിമാരെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം. സഭ പിരിയുന്ന ഇന്നലെയും പുറത്താക്കല്‍ നടപടി ഉണ്ടായെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു (K Muraleedaran MP).

ABOUT THE AUTHOR

...view details