കേരളം

kerala

K Krishnankutty Confirms Electricity Subsidy Will Continue

ETV Bharat / videos

വൈദ്യുതി സബ്‌സിഡി തുടരും; നിര്‍ത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി - വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍

By ETV Bharat Kerala Team

Published : Nov 4, 2023, 4:23 PM IST

തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്കുള്ള വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി (K Krishnankutty Confirms Electricity Subsidy Will Continue). ചെറിയ വർധനവ് വരുത്താതിരിക്കാൻ സാധിക്കില്ലെന്നും സാധാരണക്കാരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ദുർബല വിഭാഗങ്ങൾക്കുള്ള സബ്‌സിഡി തുടരും. ബജറ്റിൽ നിന്നുള്ള തുകയ്ക്ക് സബ്‌സിഡി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ സമരത്തെ കുറ്റം പറയുന്നില്ലെന്നും ജനാധിപത്യമല്ലേ അവർ സമരം നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റിന് പരമാവധി 30 പൈസ പ്രതിമാസ വര്‍ധനവുണ്ടാക്കുന്ന തരത്തിലുള്ള വര്‍ധനയ്ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് (KSEB) അനുമതി നല്‍കിയത് (Electricity Charge Hiked In Kerala). പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി (Electricity Charge Hiked In Kerala). 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 40 പൈസയാണ് പുതിയ നിരക്ക്. 250 യൂണിറ്റി വരെ ടെലിസ്‌കോപ്പിക് അഥവാ ഓരോ സ്ലാബിനും വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ നോണ്‍ ടെലി സ്‌കോപ്പിക് അഥവാ എല്ലാ യൂണിറ്റിനും ഒരേ നിരക്കുമാണ്.

0-250 വരെയുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് റഗുലേറ്ററി കമ്മിഷന്‍ വരുത്തിയ വര്‍ധന ഇങ്ങനെ:

0-40 വര്‍ധനയില്ല

പ്രതിമാസ ഉപയോഗം

(യൂണിറ്റ്)

പുതുക്കിയ നിരക്ക്

(പൈസ)

നിലവിലെ നിരക്ക്

(പൈസ)

0-50 40 35
51-100 65 55
101-150 85 70
151-200 120 100
201-250 130 110

250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്കുകളാണ് (നോണ്‍ ടെലിസ്‌കോപ്പിക്).

250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള വര്‍ധന:

പ്രതിമാസ ഉപയോഗം പുതുക്കിയ നിരക്ക് നിലവിലെ നിരക്ക്
0-300 150 130
0-350 175 150
0-400 200 175
0-500 230 200

ABOUT THE AUTHOR

...view details