Jose K Mani On Lok Sabha Election : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകാനില്ലെന്ന് ജോസ് കെ മാണി - Kerala Congress M
Published : Oct 22, 2023, 8:00 PM IST
|Updated : Oct 22, 2023, 8:11 PM IST
കോട്ടയം:അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി (Jose K Mani ). ലോക്‌സഭയിലേക്ക് കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി ഇല്ലെന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നതായും ജോസ് കെ മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു (Jose K Mani On Lok Sabha Election). സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്തം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാംപസുകളിൽ കേരള കോണ്‍ഗ്രസ് എമ്മിനെ എസ്എഫ്ഐ അടിച്ചമര്‍ത്തുന്നുവെന്നുള്ള ആരോപണം കമ്മിറ്റിയില്‍ ഉയര്‍ന്നിട്ടില്ലെന്നും അതെല്ലാം തെറ്റായ വാര്‍ത്തകളാണെന്നും ക്യാംപസുകളില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമുണ്ട്. എന്നാല്‍ പല സ്ഥലത്തും അങ്ങനെ പോകാത്തതുമുണ്ട്. അത് എല്‍ഡിഎഫിന്‍റെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്നും ചില സ്ഥലങ്ങളില്‍ അങ്ങനെ വരുന്നില്ല എന്നതില്‍ വിഷമമുണ്ടെന്നും ഒരുമിച്ച് വരുമെന്ന് പ്രത്യാശിക്കുന്നതായും ജോസ് കെ മാണി പറഞ്ഞു.