12 കോടിയുടെ പൂജ ബമ്പര്‍; ടിക്കറ്റ് വിറ്റത് ജോജോ മേരിക്കുട്ടി ദമ്പതികൾ; ഭാഗ്യവാനെ കാത്ത് ഇരുവരും - കാസർകോട് ജില്ല വാര്‍ത്തകള്‍
Published : Nov 23, 2023, 7:49 AM IST
|Updated : Nov 23, 2023, 4:46 PM IST
കാസർകോട്:12 കോടിയുടെ പൂജ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് ജോജോ മേരിക്കുട്ടി ദമ്പതികൾ. അഞ്ചു വർഷം മുമ്പാണ് ഇവര്‍ ലോട്ടറി വിൽപന ആരംഭിച്ചത്. കണ്ണൂരിലെ ആലക്കോടില്‍ താമസിച്ചിരുന്ന ദമ്പതികള്‍ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് വീട് വില്‍പ്പന നടത്തിയതിന് ശേഷം മഞ്ചേശ്വരത്തെത്തി ലോട്ടറി വില്‍പ്പന ആരംഭിക്കുകയായിരുന്നു. ആദ്യം കാറില്‍ സഞ്ചരിച്ചായിരുന്നു വില്‍പ്പന. പിന്നീട് സ്റ്റാള്‍ ആരംഭിക്കുകയായിരുന്നു. സ്റ്റാള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും കാറില്‍ വില്‍പന തുടരുന്നുണ്ട്. നേരത്തെയും ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിരുന്നെങ്കിലും ഇത്രയും വലിയ തുക ഇതാദ്യമായാണ് ലഭിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്. കർണാടകയിൽ നിന്ന് അടക്കം ലോട്ടറിയെടുക്കാന്‍ ആളുകൾ ഇവിടെ എത്താറുണ്ട്. കണ്ണൂരിലും എറണാകുളത്തും ടിക്കറ്റ് വില്‍പന നടത്തിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. ഇന്നാണ് (നവംബര്‍ 22) ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഭാഗ്യക്കുറി ഫലങ്ങള്‍ പ്രഖ്യാപിച്ചത്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.
also read:പൂജ ബമ്പർ നറുക്കെടുപ്പ് : 12 കോടി കാസർകോട് വിറ്റ ടിക്കറ്റിന്