കേരളം

kerala

INTUC State President R Chandrasekharan On KPPL Fire

ETV Bharat / videos

INTUC State President R Chandrasekharan On KPPL Fire: വെള്ളൂർ കെപിപിഎല്ലിലെ തീപിടിത്തം, സമഗ്രമായ അന്വേഷണം വേണം; ആർ ചന്ദ്രശേഖരൻ - തീപിടുത്തം അട്ടിമറി

By ETV Bharat Kerala Team

Published : Oct 7, 2023, 7:29 AM IST

കോട്ടയം :വെള്ളൂർ കെപിപിഎല്ലിൽ ഉണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ (INTUC State President R Chandrasekharan On KPPL Fire). സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് കെപിപിഎൽ പ്രവർത്തിച്ചിരുന്നതെന്ന് ചന്ദ്രശേഖരൻ ആരോപിച്ചു. കെപിപിഎല്ലിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടിത്തം അട്ടിമറി ആണോ എന്ന് പരിശോധിക്കണം. കെപിപിഎല്ലിൽ ഫയർ യൂണിറ്റ് പ്രവർത്തിക്കാത്തത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് എങ്ങനെ എങ്കിലും അവസാനിക്കട്ടെ എന്ന് ചില ഉദ്യോഗസ്ഥർ കരുതുന്നതായി സംശയമുണ്ട്. സ്ഥാപനത്തിൽ വലിയ രീതിയിലുള്ള തൊഴിലാളി ചൂഷണമാണ് നടക്കുന്നതെന്നും ചന്ദ്രശേഖരൻ ആരോപിച്ചു. കെപിപിഎല്ലിൻ്റെ പ്രവർത്തനം പണം നൽകി സർക്കാർ ആരംഭിക്കണമെന്നും ഇതിനുവേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീപിടിത്തം അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കേണ്ടത് കലക്‌ടർ അടങ്ങുന്ന സംഘം അല്ലെന്നും ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യത്തിൽ നിയോഗിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അതേസമയം സ്ഥാപനം ഏറ്റെടുക്കാതിരിക്കാൻ ഐഎഎസ് ലോബിയുടെ ശ്രമം ഉണ്ടായിയെന്നും സർക്കാർ സ്ഥാപനത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച് വലിയ തോതിൽ പിശുക്ക് കാട്ടിയതും തിരിച്ചടിയായെന്ന് ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details