കേരളം

kerala

t20 match 2023 Indian cricket team

ETV Bharat / videos

'ആളും ആരവവുമില്ല'; ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തിനായി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് - ലോകകപ്പ് മത്സരം

By ETV Bharat Kerala Team

Published : Nov 24, 2023, 10:34 PM IST

തിരുവനന്തപുരം: നവംബർ 26ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിന് ആളും ആരവവുമില്ലാതെ സ്വീകരണം (Indian cricket team arrived in Thiruvananthapuram- Ind vs Aus t20 match). വൈകിട്ട് 7.19നാണ് ഇരു ടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ലോകകപ്പ് മത്സരത്തിന് പിന്നാലെ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ യുവതാരങ്ങളാണ് തലസ്ഥാനത്തെത്തിയത്. നായകന്‍ സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിങ്, വാഷിങ്‌ടൺ സുന്ദർ, ഇഷാൻ കിഷൻ, അർഷ്‌ദീപ് സിങ് അടക്കമുള്ള താരങ്ങളാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ പൊലീസ് അകമ്പടിയോടെയാണ് താമസസ്ഥലത്തേക്ക് എത്തിച്ചത്. ഇന്ത്യൻ ടീമിന് ഹോട്ടൽ ഹയാത്ത് റീജൻസിയിലും ഓസ്ട്രേലിയക്ക് താജ് വിവാന്തയിലുമാണ് താമസ സൗകര്യം. ഇരു ടീമുകളും നാളെ (നവംബര്‍ 25) പരിശീലനത്തിന് ഇറങ്ങും. ഓസ്ട്രേലിയ ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെയും ഇന്ത്യ അഞ്ച് മണി മുതൽ എട്ട് മണി വരെയുമാണ് പരിശീലനത്തിറങ്ങുക. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീൻഫീൽഡിൽ നടക്കുന്ന മത്സരത്തിനിറങ്ങുന്നത്. 

ABOUT THE AUTHOR

...view details