Illegal Liquor Seized From Car : ആഡംബര കാറില്‍ 375 കുപ്പി അനധികൃത വിദേശമദ്യം, കോഴിക്കോട് സ്വദേശി തൃശൂരില്‍ അറസ്റ്റില്‍ - അനധികൃത വിദേശമദ്യം
Published : Aug 26, 2023, 11:11 AM IST
തൃശൂര്‍ :ആഡംബര കാറിൽ നിന്ന് 375 കുപ്പി അനധികൃത വിദേശ മദ്യം പിടികൂടി (Illegal Liquor Seized From Car). സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഓണത്തിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടിയത് (Illegal liquor seized). കാറുമായി എത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി മുബാസ് (33) എന്നയാളെ അറസ്റ്റ് ചെയ്‌തു. വാഹനപരിശോധനയിൽ ഡിക്കിയുടെ ലോക്ക് പ്രവർത്തിക്കുന്നില്ലെന്നും തുറക്കാനാകില്ലെന്നും പറഞ്ഞതിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുനിന്നും അനധികൃതമായി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന 272 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു. സ്‌ത്രീയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായിരുന്നു. എടവനക്കാട് സ്വദേശിനി മിനിമോൾ (മീനാക്ഷി 50), എളങ്കുന്നപ്പുുഴ സ്വദേശി സുമേഷ് (ജീമോൻ 46), ജോഷി (57), ബീച്ച് റോഡ് സ്വദേശി സുനി (സുനിൽകുമാർ 49), സുധീർ ബാബു (48), 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. മുനമ്പം ഡിവൈഎസ്‌പി എംകെ മുരളി, ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്‌ടർ എഎൽ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. മദ്യം വില്‍പന നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടികൂടി.