കേരളം

kerala

തൂവല്‍ വെള്ളച്ചാട്ടം

ETV Bharat / videos

കാണാന്‍ സുന്ദരം, പക്ഷേ അശ്രദ്ധയെങ്കില്‍ അപകടക്കെണി ; മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന തൂവല്‍ വെള്ളച്ചാട്ടം - തൂവല്‍ വെള്ളച്ചാട്ടം അപകടങ്ങള്‍

By

Published : Aug 8, 2023, 10:29 AM IST

ഇടുക്കി : ജില്ലയില്‍ മുകളില്‍ നിന്ന് ആസ്വദിക്കാന്‍ കഴിയുന്ന ഏക വെള്ളച്ചാട്ടം. ഇടുക്കിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുകയും ചെയ്യാം. തൂവല്‍ വെള്ളച്ചാട്ടത്തിന്‍റെ സവിശേഷതകളാണ് ഇതെല്ലാം. ജലപാതത്തിന്‍റെ ആകാശദൃശ്യം നേരിട്ട് കാണാനാകുമെന്നതിനാല്‍ ആളുകള്‍ ഇവിടേക്ക് ഒഴുകാറുണ്ട്. ഇടുക്കിയുടെ സൗന്ദര്യത്തെ കണ്ണിമവെട്ടാതെ നോക്കി ആസ്വദിക്കാനാകുമെങ്കിലും കൂടുതല്‍ അപകടം പതിയിരിക്കുന്ന ജലപാതകളില്‍ ഒന്ന് കൂടിയാണ് ഇവിടം. ഇക്കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ ഇവിടം ആസ്വദിക്കാനെത്തിയവരില്‍ പത്ത് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദ്യാര്‍ഥികളായ സെബിന്‍റെയും അനിതയുടെയും മരണം. ഓഗസ്റ്റ് ആറിനാണ് ഒഴുക്കില്‍പ്പെട്ട് ഡിഗ്രി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചത്. അപകടങ്ങള്‍ പതിവാകുമ്പോഴും ഈ മേഖലയില്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. ഇവിടേക്ക് എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആവശ്യമായ ഒന്നും തന്നെയില്ല. വെളിച്ചക്കുറവ് പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട കാര്യങ്ങളില്ല. സുരക്ഷ മുന്‍കരുതലുകള്‍ നല്‍കാനും ആരുമില്ലാത്തത് കൊണ്ടാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രണ്ട് വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇത് ഇതുവരെയും തുറന്ന് നല്‍കിയിട്ടില്ല. മേഖലയില്‍ ഇനിയും ഒരു ജീവൻ പൊലിയുവാൻ ഇടവരുത്തരുത് എന്നാണ് അധികൃതരോടുള്ള നാട്ടുകാരുടെ  അപേക്ഷ.

ABOUT THE AUTHOR

...view details