Video| വളവില്‍ ലൈൻ തെറ്റിച്ചുവന്ന ലോറി ബസിന് മുന്നിലെത്തിയാല്‍... കൺമുന്നിലേക്ക് അപകടം വരുന്നത് ഇങ്ങനെയാണ്.. - വാഴവരയ്ക്ക് സമീപം വാഹനാപകടം
തൊടുപുഴ - പുളിയമല സംസ്ഥാനപാതയിൽ വാഴവരയ്ക്ക് സമീപം വാഹനാപകടം. സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ (നവംബര്‍ നാല്) നാല് മണിയോടെയാണ് സംഭവം. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു.
Last Updated : Feb 3, 2023, 8:31 PM IST