കേരളം

kerala

Pocso Case in Idukki: Police Issued a Lookout Notice

ETV Bharat / videos

പതിനൊന്ന് വയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതി ഒളിവിൽ, ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ് - ഇടുക്കി പോക്‌സോ കേസ്

By ETV Bharat Kerala Team

Published : Jan 2, 2024, 8:21 PM IST

ഇടുക്കി: ഇടുക്കിയിലെ മൂന്നാറില്‍ പതിനൊന്ന് വയസുകാരിയെ പീഡനത്തിനിരയാക്കിയ അതിഥി തൊഴിലാളിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു (Pocso Case in Idukki: Police Issued a Lookout Notice). ജാര്‍ഖണ്ഡ് സ്വദേശിയായ സലൈയാണ് കേസിലെ പ്രതി. എന്നാൽ ഇയാൾ സംഭവ ശേഷം ഒളിവിലാണ്. സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയെയും ഇയാളുടെ ഭാര്യയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഞായറാഴ്‌ചയാണ് എസ്റ്റേറ്റിലെ അതിഥി തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം പ്രദേശവാസികള്‍ അറിഞ്ഞതോടെ പ്രതി സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു (Idukki pocso case accused absconded). ഇന്നലെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് സമീപത്തെ വനപ്രദേശങ്ങളിൽ പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details