Idukki UDF Harthal | ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണം ; ഇടുക്കി ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌ത് യുഡിഎഫ്
ഇടുക്കി : ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക, ഡിസാസ്റ്റർ മാനേജ്‌മെന്‍റിന്‍റെ പേരിൽ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, 2019 ഓഗസ്‌റ്റ് 22 ലെ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാനുള്ള ഉത്തരവ് റദ്ദ് ചെയ്യുക, സിഎച്ച്‌ആറിൽ സമ്പൂർണ നിർമ്മാണ നിരോധനമേർപ്പെടുത്തിയ 2019 നവംബർ 19 ലെ ഉത്തരവ് റദ്ദ് ചെയ്യുക, ജനവാസമേഖലകളെ ബഫർസോണിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീ സർവേ അപാകതകൾ പരിഹരിക്കുക, പിണറായി സർക്കാരിന്‍റെ കരിനിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ജില്ല നേതൃത്വം ഓഗസ്‌റ്റ് 18ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.