പാട്ടും മിമിക്രിയും നാടകവുമായി മക്കളുടെ സ്‌കൂളില്‍ മാതാപിതാക്കള്‍; നവ്യാനുഭവമായി 'മേളിതം' - parents arts performance in Idukki RPM School
രക്ഷിതാക്കള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കിയതിലൂടെ ശ്രദ്ധേയമായിരിക്കുകയാണ് ഇടുക്കി ചോറ്റുപാറ ആര്‍പിഎം സ്‌കൂള്‍. ഡിസംബര്‍ ഒന്‍പതിന് നടന്ന പിടിഎ വാര്‍ഷിക യോഗത്തില്‍ മേളിതം എന്ന പേരില്‍ നടന്ന രക്ഷിതാക്കളുടെ കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ജയനായും ഭിഷക്കാരനായും വേഷം കെട്ടിയും, തിരുവാതിര ഉള്‍പ്പെടെയുള്ള വിവിധ നൃത്തങ്ങള്‍, നാടകം, മിമിക്രി എന്നിങ്ങനെ അവതരിപ്പിച്ചുമാണ് രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്തത്. പുറമെ, വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന നിരവധി കലാപരിപാടികളും അരങ്ങിലെത്തി.
Last Updated : Feb 3, 2023, 8:36 PM IST