രണ്ട് മാസത്തിനിടെ 14 അപകടങ്ങൾ, നാല് ജീവഹാനി ; മരണച്ചുഴിയായി ബൈസൺവാലി ചൊക്രമുടി റോഡ് - Idukki Bison Valley Road Accidents
ഇടുക്കി :ചെമ്മണ്ണാർ - ഗ്യാപ്പ് റോഡിന്‍റെ തുടക്കഭാഗമായ ബൈസൺവാലി ചൊക്രമുടി ഭാഗത്ത് അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാക്കാകടയ്ക്ക് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട ബൈക്ക് മറിഞ്ഞ് 27കാരൻ ദാരുണമായി മരിക്കാനിടയായി. 2 മാസത്തിനിടെ ഈ റോഡിൽ 14 അപകടങ്ങളിലായി 4 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ബൈക്ക് യാത്രികരാണ്.
വഴി പരിചയമില്ലാതെ വരുന്ന ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ ഇവിടെ അമിത വേഗതയിൽ പോവുകയും നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയുമാണ് ചെയ്യുന്നത്. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്.
ഇരുചക്രവാഹനങ്ങൾ ഈ റോഡിലൂടെ സൂക്ഷിച്ചുമാത്രമേ പോകാവൂവെന്ന മുന്നറിയിപ്പ് ബോർഡുകൾ ബൈസൺവാലി പഞ്ചായത്ത് എല്ലാ വളവുകളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ ഇത് ശ്രദ്ധിക്കാറില്ല. അമിത വേഗതയും വാഹനം ഓഫ് ചെയ്‌ത് പോകുന്നതുമാണ് അപകടങ്ങൾക്ക് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.
ALSO READ:ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; അപകടം കൊച്ചി - ധനുഷ്കോടി പാതയിൽ
പുറത്ത് നിന്ന് വരുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം റോഡിന്‍റെ സാഹചര്യം അറിയാത്തതിനാല്‍ വേഗതയില്‍ വാഹനമോടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.