കേരളം

kerala

ETV Bharat / videos

പാട്ടില്ലാതെ താളവും ചുവടുകളും... മൂന്നാറില്‍ നവ്യാനുഭവമായി മലപ്പുലയാട്ടം - marayur adivasi dance

By

Published : Jun 27, 2022, 7:38 AM IST

Updated : Feb 3, 2023, 8:24 PM IST

ഇടുക്കി: ജനശ്രദ്ധയാകര്‍ഷിച്ച് മൂന്നാറില്‍ ആദിവാസികൾ അവതരിപ്പിച്ച പരമ്പരാഗത നൃത്തം. മറയൂരിലെ മലയപുലയരുടെ ഗോത്ര നൃത്തമായ മലപ്പുലയാട്ടം അവതരിപ്പിച്ചാണ് കലാകാരന്മാര്‍ കാഴ്‌ചക്കാരുടെ മനം കവര്‍ന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച സലുദ് ഫെസ്റ്റിനോട് അനുബന്ധിച്ച് പഴയമൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് സ്റ്റേഡിയത്തിലായിരുന്നു നൃത്താവതരണം. ആദിവാസി കുടികളിലെ വിശേഷ ദിവസങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നൃത്തമാണിത്. പാട്ടില്ലാതെ താളം കൊണ്ട് മാത്രം ചുവട് വെയ്‌ക്കുകയാണ് പതിവ്. സ്‌ത്രീകളും, പുരുഷന്മാരും ഇടകലര്‍ന്ന് രണ്ട് കൈകളിലും കോലുകള്‍ പിടിച്ച് ഒരുപോലെ ചുവടുവെച്ചാണ് നൃത്തം അവതരിപ്പിക്കുന്നത്. വൃത്താകൃതിയില്‍ നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചാണ് കലാകാരന്മാരുടെ ആട്ടം. താളമേളങ്ങളുടെ വേഗത അനുസരിച്ച് നൃത്തത്തിന്‍റെ വേഗതയും കൂടും.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

...view details