കേരളം

kerala

IAF C 130 J Aircraft Night Landing at Kargil Airstrip

ETV Bharat / videos

കാർഗിലിൽ ചരിത്രം കുറിച്ച് വ്യോമസേന ; എയർ സ്ട്രിപ്പിലെ രാത്രി ലാൻഡിങ് വിജയം കണ്ടു - കാർഗിൽ എയർ സ്ട്രിപ്

By ETV Bharat Kerala Team

Published : Jan 7, 2024, 7:00 PM IST

ന്യൂഡൽഹി:കാർഗിലിലെ എയർ സ്ട്രിപ്പിൽ രാത്രിയിൽ വിമാനമിറക്കി ചരിത്രം കുറിച്ച് വ്യോമസേന. സി-130 ജെ വിമാനമാണ് കഴിഞ്ഞ ദിവസം കാർഗിൽ എയർസ്ട്രിപ്പിൽ കന്നി രാത്രി ലാൻഡിങ് നടത്തിയത് (IAF C 130 J Aircraft). സമുദ്രനിരപ്പില്‍ നിന്ന് 2675 മീറ്റര്‍ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കാർഗിൽ എയർസ്ട്രിപ്പിൽ പകൽ വിമാനമിറക്കുന്നത് പോലും അതീവ ദുഷ്‌കരമാണ് എന്നിരിക്കെയാണ് വ്യോമസേന ഇവിടെ രാത്രിയിൽ വിമാനമിറക്കിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യോമസേന തന്നെ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട് (Night Landing at Kargil Airstrip). ഇൻഫ്രാറെഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണിവ. 'ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തിയിരിക്കുന്നു. ഇതിനായി ടെറൈൻ മാസ്‌കിങ് ഉപയോഗപ്പെടുത്തി'. വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു. നിർണായക ദൗത്യങ്ങൾക്കുവേണ്ടിയും ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടിയും രാപ്പകൽ വ്യത്യാസമില്ലാതെ ലാൻഡിങ് നടത്താനുള്ള കഴിവാണ് വ്യോമസേന ഇതുവഴി കൈവരിച്ചത്. കാർഗിലിൽ എയർ സ്ട്രിപ്പിൽ നേരത്തെയും ലാൻഡിങ് നടത്തിയിട്ടുണെങ്കിലും ഇതാദ്യമായാണ് ഇവിടെ രാത്രി വിമാനമിറക്കുന്നത്. 

ABOUT THE AUTHOR

...view details