കേരളം

kerala

ETV Bharat / videos

പൂര്‍ണ നഗ്‌നനായി രണ്ട് മണിക്കൂര്‍ കടയ്‌ക്കുള്ളില്‍; രണ്ട് ലക്ഷം കവര്‍ന്നയാളുടെ ദൃശ്യം പുറത്ത് - ഹൈദരാബാദില്‍ പൂര്‍ണ നഗ്‌നനായി മോഷണം

By

Published : May 13, 2022, 6:16 PM IST

Updated : Feb 3, 2023, 8:23 PM IST

തെലങ്കാനയിലെ ഹൈദരാബാദിനടുത്ത് പൂര്‍ണ നഗ്‌നനായി രണ്ടുലക്ഷം കവര്‍ച്ച നടത്തിയ മോഷ്‌ടാവിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സനത് നഗർ ബസ് സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പില്‍ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. കടയുടെ പുറത്ത് ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഉടുതുണി അഴിച്ച് ഷട്ടര്‍ തകര്‍ത്താണ് ഇയാള്‍ അകത്തുകയറിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് അകത്തുകടന്ന ഇയാള്‍, 4.10 ന് കവര്‍ച്ച പൂര്‍ത്തിയാക്കി വസ്‌ത്രം ധരിച്ചാണ് പുറത്തിറങ്ങിയത്. മേശയുടെ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്‌ടപ്പെട്ടത്. മെഡിക്കൽ ഷോപ്പ് ഉടമ വംശി കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Last Updated : Feb 3, 2023, 8:23 PM IST

ABOUT THE AUTHOR

...view details