Husband Murdered Wife In Kollam: സംശയ രോഗം; ഭാര്യയെ ജോലി സ്ഥലത്ത് തീ കൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
Published : Sep 18, 2023, 6:07 PM IST
കൊല്ലം :പാരിപ്പള്ളിയിൽ അക്ഷയ സെന്‍ററിനകത്ത് (Akshaya Centre) ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. കർണാടക കുടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം പാരിപ്പള്ളി കിഴക്കനേല സ്വദേശിയായ ഭർത്താവ് റഹീം ജീവനൊടുക്കി (Husband Murdered Wife and Committed Suicide). സംശയ രോഗമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്ഷയ സെന്‍ററിലെ ജീവനക്കാരിയായ നദീറ രാവിലെ സെന്‍ററിലെത്തി ജോലി ചെയ്യവെ, കോട്ട് ധരിച്ച് മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ ഇയാൾ ആത്‌മഹത്യ ചെയ്യുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് (Merin Joseph IPS) സംഭവസ്ഥലത്ത് എത്തിയിരുന്നു. വർഷങ്ങളായി നാവായിക്കുളത്ത് വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു നദീറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിലെ പ്രതിയാണ്. നേരത്തെ നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ഏതാനും ദിവസം മുന്‍പാണ് ജയില്‍മോചിതനായത്. അതേസമയം, കൊല്ലം ചിതറയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദർപ്പക്കാട് സ്വദേശി സെയ്‌ദലി എന്ന ബൈജു (34) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദര്‍പ്പക്കാട് സ്വദേശികളായ ഷാജഹാൻ, നിഹാസ്, ഷാന്‍, ഷെഹീന്‍ എന്നിവര്‍ പിടിയിലായി.