VIDEO| ഒപ്പം നടന്നെത്താനായില്ല, യുവതിയെ തോളിലേറ്റി ഭര്‍ത്താവ് തിരുമല കയറി - ഭാര്യയെ തോളിലേറ്റി ഭര്‍ത്താവ്
തിരുപ്പതി (ആന്ധ്രാപ്രദേശ്): ഭാര്യയെ തോളിലേറ്റി കാൽനടയായി തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടവുതൾ കയറി യുവാവ്. കിഴക്കൻ ഗോദാവരി ജില്ലയിലെ കടിയപുലങ്ക സ്വദേശിയായ വരദ വീര വെങ്കിട സത്യനാരായണ എന്ന യുവാവാണ് ഭാര്യയെ ചുമലിലേറ്റി തിരുമല ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്രത്തിലേക്കുള്ള മലകയറ്റത്തിനിടെ സത്യനാരായണന്‍റെ വേഗത്തിനൊപ്പമെത്താന്‍ ഭാര്യ ലാവണ്യയ്‌ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനോട് തന്നെ തോളില്‍ ചുമന്ന് മലകയറാന്‍ ആവശ്യപ്പെട്ടത്. ഭാര്യയുടെ വെല്ലുവിളി ഏറ്റെടുത്ത യുവതിയുമായി മലകയറയിയ യുവാവിന്‍റെ ചിത്രങ്ങളും, ദൃശ്യങ്ങളും ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരാണ് പകര്‍ത്തിയത്.
Last Updated : Feb 3, 2023, 8:28 PM IST