കേരളം

kerala

House Under Construction Collapsed In Kunnamkulam

ETV Bharat / videos

House Under Construction Collapsed In Kunnamkulam: കുന്നംകുളം പന്തല്ലൂരിൽ നിർമാണത്തിലിരിക്കെ രണ്ടുനില വീട് തകർന്ന് വീണു - തറഭാഗം ഇടിഞ്ഞ് വീട് തകർന്നു

By ETV Bharat Kerala Team

Published : Oct 2, 2023, 10:31 AM IST

തൃശൂർ:കുന്നംകുളം പന്തല്ലൂരിൽ നിർമാണത്തിലിരിക്കെ രണ്ട് നില വീട് തകർന്ന് വീണു (House Under Construction Collapsed In Kunnamkulam). വീട്ടുടമസ്ഥനും നിർമാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു (House collapsed, five injured). പന്തല്ലൂർ സ്വദേശി അഭിലാഷിന്‍റെ വീടാണ് തകർന്ന് വീണത്. മാസങ്ങൾക്കു മുൻപ് നിർമാണം ആരംഭിച്ച വീടിന്‍റെ രണ്ടാം നിലയിലെ കോൺക്രീറ്റിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട് നിലം പതിച്ചത്. വീട് പൂർണമായും തകർന്നു. വീടിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും രണ്ടാം നിലയിൽ ഉണ്ടായിരുന്നു. ഒന്നാം നിലയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്‍റെ പിൻഭാഗത്തെ തറഭാഗം തകർന്നാണ് വീട് പൂർണമായും നിലം പതിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Also read:House Collapsed In Alaknanda River Banks : അളകനന്ദ നദിയിലേക്ക് വീട് തകർന്നുവീണു, ബദ്രിനാഥ് മാസ്‌റ്റർ പ്ലാൻ കരാർ കമ്പനിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

Also read:Kerala Rain| കോട്ടയത്ത് കനത്ത മഴ : രണ്ടിടത്ത് വീട് ഇടിഞ്ഞുവീണു, ആളപായമില്ല

ABOUT THE AUTHOR

...view details