കേരളം

kerala

ETV Bharat / videos

Video | പൊടുന്നനെ ഇടിഞ്ഞ് 50 അടി താഴ്‌ചയിലേക്ക് പതിച്ച് വീട് ; രൂപപ്പെട്ടത് ഭീമന്‍ ഗര്‍ത്തം, കാരണം കണ്ടെത്താന്‍ പഠനം - crater ghugus maharashtra

By

Published : Aug 27, 2022, 7:55 PM IST

Updated : Feb 3, 2023, 8:27 PM IST

ജനവാസമേഖലയില്‍ പൊടുന്നനെ രൂപപ്പെട്ടത് 50 അടി താഴ്‌ചയുള്ള ഭീമന്‍ ഗര്‍ത്തം. ഈ ഗര്‍ത്തത്തിലേക്ക് വന്‍ ശബ്‌ദത്തോടെ പൊടിപറത്തി വീടും ഗാര്‍ഹിക ഉപകരണങ്ങളും വീഴുന്ന ദൃശ്യം വൈറലാണ്. മഹാരാഷ്‌ട്ര ഘുഗുസ് ഗ്രാമത്തില്‍ ഓഗസ്റ്റ് 26 ന് വൈകിട്ടാണ് സംഭവം. ചെറിയ ഒരു കുഴി രൂപപ്പെട്ടതോടെ വീട്ടുകാര്‍ പുറത്തിറങ്ങി നിന്നിരുന്നു. ഇതിനിടെ, അയൽക്കാരുമായി സംസാരിച്ചിരിക്കവെയാണ് സംഭവം. വീട് ഗര്‍ത്തത്തില്‍ പതിച്ചതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുന്‍പ് കൽക്കരി ഖനനത്തിന് പേരുകേട്ട പ്രദേശമായിരുന്നു ഘുഗുസ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂഗർഭ കൽക്കരി ഖനി പ്രവര്‍ത്തിച്ചിരുന്നു. ഖനിക്ക് മുകളില്‍ ഘുഗുസ് നഗരം സ്ഥിതി ചെയ്യുന്നതാണ് ഈ അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ വർഷം നഗരത്തോട് ചേർന്നുള്ള വാർധ നദിയിൽ വെള്ളപ്പൊക്കമുണ്ടായത് സമീപപ്രദേശമായ ഘുഗുസിനെ ബാധിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ വിദഗ്‌ധ സംഘം ശാസ്‌ത്രീയ പരിശോധന ആരംഭിച്ചു. സമാന സംഭവം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ചുറ്റുപാടുമുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:27 PM IST

ABOUT THE AUTHOR

...view details