കേരളം

kerala

കെ.എം ഷാജിക്കെതിരെയുള്ള കോഴക്കേസിൽ സ്വത്തുവകകള്‍ കണ്ടുകെട്ടിയ ഇഡി നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

ETV Bharat / videos

Money Laundering Case | കെ.എം ഷാജിക്കെതിരെയുള്ള കോഴക്കേസിൽ സ്വത്തുവകകള്‍ കണ്ടുകെട്ടിയ ഇഡി നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

By

Published : Jun 19, 2023, 11:05 PM IST

കാസർകോട് :രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്നും കേസിലെ തുടർനടപടികളെ നിയമപരമായി നേരിടുമെന്നും മുസ്‌ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി. പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കെ.എം ഷാജിയുടെ പ്രതികരണം.

പ്രവർത്തകർക്ക് കൊടുത്ത വാക്ക് പാലിച്ചു. ഇത്തരത്തിൽ ഒരു കേസ് ഇഡിയെ ഏൽപ്പിച്ചത് ഇതാദ്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നിൽ കീഴടങ്ങിയില്ലെന്നും ഷാജി കാസർകോട് പറഞ്ഞു. പ്ലസ് ടു കോഴക്കേസിൽ കെ.എം ഷാജിക്കെതിരെയുള്ള
ഇഡി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നേരത്തെ വിജിലൻസ് എടുത്ത കേസിലും തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എംഎൽഎയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരെ ഇഡി കേസെടുത്തത്. തുടർന്ന് കെ.എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡി കടന്നിരുന്നു. കെ.എം ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. വിജിലൻസെടുത്ത കേസിന്‍റെ പിന്നാലെയാണ് ഇഡിയും കേസെടുത്തത്. ഇതാണ് നിലവില്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details