VIDEO | അരിക്കൊമ്പനെ പിടികൂടിയ സ്ഥലത്ത് നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം - അരിക്കൊമ്പനെ പിടികൂടിയ സ്ഥലത്ത് കാട്ടാനക്കൂട്ടം
ഇടുക്കി : അരിക്കൊമ്പനെ പിടികൂടിയ സിമന്‍റുപാലത്ത് വീണ്ടുമെത്തി കാട്ടാനക്കൂട്ടം. അരിക്കൊമ്പൻ ദൗത്യത്തിന് ശേഷം ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം വിഹരിക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ചിന്നക്കനാലിലെ റോഡിലും കുട്ടിയാനകൾ അടങ്ങുന്ന കാട്ടാനക്കൂട്ടം എത്തി.
അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്. ഏപ്രിൽ 29-ാം തീയതിയാണ് അരിക്കൊമ്പനെ ചിന്നക്കനാലിലെ സിമന്‍റ് പാലത്തുവച്ച് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. വനംവകുപ്പ് തളച്ചത് മതികെട്ടാൻ ചോലയിലെ ഏറ്റവും അപകടകാരിയായ കാട്ടാനയെ ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ, ചില്ലിക്കൊമ്പൻ രണ്ടാമൻ എന്നിങ്ങനെ നീളുന്നതാണ് മതികെട്ടാൻ ചോലയിലെ കാട്ടാനകളുടെ നിര. 35 വയസിലേറെ പ്രായമുള്ള അരിക്കൊമ്പനായിരുന്നു കൂട്ടത്തിലെ പ്രധാനി. ഏറ്റവും അപകടകാരിയും ഈ ആനയായിരുന്നു.
Also read :അരിക്കൊമ്പനെ 'കാടുകടത്തി'യതിൽ ചിന്നക്കനാല്‍, ശാന്തന്‍പാറ നിവാസികള്‍ക്ക് ആശ്വാസം
എല്ലാ ദിവസവും നാട്ടിലിറങ്ങുന്ന കാട്ടുകൊമ്പൻ 180ലേറെ വീടുകള്‍ നശിപ്പിച്ചു. പന്നിയാർ, ആനയിറങ്കൽ തുടങ്ങിയ മേഖലകളിലെ റേഷൻ കടകൾക്ക് നേരെയും പലതവണ ആക്രമണം ഉണ്ടായി. 11 ജീവനുകൾ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പൊലിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്.