കേരളം

kerala

Uttarakhand Helicopter Emergency Landing- Faced Difficulty Due To Bad Weather

ETV Bharat / videos

Helicopter Emergency Landing മഞ്ഞുവീഴ്‌ചയിൽ പറന്നുയരാനാകാതെ ഹെലികോപ്റ്റർ; പൈലറ്റിന്‍റെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം - ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ

By ETV Bharat Kerala Team

Published : Oct 17, 2023, 9:33 PM IST

രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ (Rudraprayag) മോശം കാലാവസ്ഥയെ തുടർന്ന് ഹെലിപാഡിൽ നിന്ന് പറന്നുയരാൻ ബുദ്ധിമുട്ടുന്ന ഹെലികോപ്റ്ററിന്‍റെ വീഡിയോ പുറത്ത് (Uttarakhand Helicopter Emergency Landing-  Faced Difficulty Due To Bad Weather). കനത്ത മഞ്ഞുവീഴ്‌ചയ്ക്കിടെ കേദാർനാഥ് ധാമിലെത്തിയ (Kedarnath Dham) ഹെറിറ്റേജ് ഏവിയേഷന്‍റെ ചാർട്ടേഡ് ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ പറത്താന്‍ നില്‍ക്കാതെ നിലത്തിറക്കിയ പൈലറ്റിന്‍റെ സമയോചിതമായ തീരുമാനം വൻ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കേദാർനാഥ് ധാമില്‍ കനത്ത മഞ്ഞുവീഴ്‌ചയും മഴയും അനുഭവപ്പെടുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഹെറിറ്റേജ് ഏവിയേഷന്‍റെ ചാർട്ടേഡ് ഹെലികോപ്റ്റർ (Chartered Helicopter of Heritage Aviation കേദാർനാഥ് ധാമിൽ കുടുങ്ങിയതായി രുദ്രപ്രയാഗ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫിസർ അറിയിച്ചു. പറന്നുയരാന്‍ തടസ്സം നേരിട്ടതോടെ കോപ്റ്റർ കേദാർനാഥ് ധാമിന് സമീപമുള്ള ഹെലിപാഡിൽ സുരക്ഷിതമായി ഇറക്കിയെങ്കിലും പിന്നീട് പറന്നുയരാൻ കഴിയാതെ അവിടെ കുടുങ്ങിയതായാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details