കണ്ണൂരിൽ കനത്ത മഴ: ഉരുൾപ്പൊട്ടൽ ഭീതിയിൽ മലയോരമേഖല - നെടുംപൊയിൽ തുടിയാട് ഉരുൾപൊട്ടൽ
കണ്ണൂർ: കനത്ത മഴയിൽ ജില്ലയില്‍ വ്യാപക നാശനഷ്‌ടം. രണ്ടിടത്ത് ഉരുള്‍പൊട്ടി. നെടുംപൊയിൽ 24ആം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴയും, നെല്ലാനിക്കൽ പുഴയും കരകവിഞ്ഞു. ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. പേരാവൂർ മേലെ വെള്ളറ എസ്‌ടി കോളനിയിൽ വീട് തകർന്ന് കാണാതായ ആൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. മലയോരമേഖലയിൽ വ്യാപക നാശം. നിരവധി വീടുകൾ തകർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
Last Updated : Feb 3, 2023, 8:25 PM IST