കേരളം

kerala

Heavy Rain In Pathanamthitta

ETV Bharat / videos

Heavy Rain In Pathanamthitta: ജില്ലയിൽ കനത്ത മഴ, മലയോര മേഖലകളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി - Pathanamthitta traffic

By ETV Bharat Kerala Team

Published : Oct 15, 2023, 7:31 AM IST

പത്തനംതിട്ട : മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ ജില്ലയുടെ (Heavy Rain At Pathanamthitta) മലയോര മേഖലകളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. റാന്നിയിൽ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. തോടുകളിൽ ജലനിരപ്പുയര്‍ന്ന് പലയിടത്തും കര കവിഞ്ഞൊഴുകി (Streams Overflowed). സംസ്ഥാന പാതയായ പിഎം റോഡിലുൾപ്പെടെ വെള്ളം കയറി ഗതാഗത തടസവുമുണ്ടായി (State highway flooded). പിഎം റോഡില്‍ ചെത്തോങ്കരയില്‍ തോടു കവിഞ്ഞ് റോഡിലും പാലത്തിലും വെള്ളം കയറി. റാന്നി ഇട്ടിയപ്പാറ ടൗണിലും ഉതിമൂട്ടിലും റോഡിൽ വെള്ളം കയറി. മന്ദമരുതി ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. അത്തിക്കയം കുത്തിത്തോട് നിറഞ്ഞൊഴുകി മടന്തമണ്‍ ആറാട്ടുമണ്‍ ഭാഗത്ത് വീടുകളില്‍ വെളളം കയറി. പേമരുതി തോട് കരകവിഞ്ഞ് ചെത്തോങ്കര - അത്തിക്കയം റോഡിലെ കക്കുടുമണ്‍ ജങ്‌ഷനിലും വെള്ളക്കെട്ടാണ്. അത്തിക്കയം - ചെത്തോങ്കര റോഡില്‍ അത്തിക്കയം ടൗണിന് സമീപം റോഡരികിലെ തിട്ട ഇടിഞ്ഞു. തിരുവല്ലയുടെ ചില ഭാഗങ്ങളിലും വെള്ളം കയറി. രാത്രിയും മഴ തുടരുകയാണ് (Rain update Pathanamthitta ).

ABOUT THE AUTHOR

...view details