കേരളം

kerala

Heavy Rain In Idukki- Ponmudi Dam Shutter Opened

ETV Bharat / videos

ഇടുക്കിയിൽ കനത്ത മഴ ; പൊന്മുടി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു, ജാഗ്രതാ നിർദേശം

By ETV Bharat Kerala Team

Published : Nov 5, 2023, 9:27 PM IST

ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കിയിലെ പൊന്മുടി അണക്കെട്ട് തുറന്നു. മൂന്നു ഷട്ടറുകൾ പത്ത് സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത് (Heavy Rain In Idukki- Ponmudi Dam Shutter Opened). അണക്കെട്ടിലെ ജലനിരപ്പ് 707.30 മീറ്റർ ഉയർന്നതിനെ തുടർന്ന് നിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടർ തുറന്നത്. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്‍റിൽ 25 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി, പാംബ്ല എന്നീ അണക്കെട്ടുകളും തുറക്കാൻ കലക്‌ടർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നീരൊഴുക്ക് കൂടുതൽ ശക്തമായാൽ മാത്രമേ ഇവ തുറക്കുകയുള്ളു എന്ന് കെഎസ്ഇബി (KSEB) അറിയിച്ചു. കല്ലാർകുട്ടിയിൽ നിന്ന് 300 ക്യുമെക്‌സും പാംബ്ലയിൽ നിന്ന് 500 ക്യുമെക്‌സ് വെള്ളവും പുറത്തേയ്ക്ക് ഒഴുക്കും. ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ, മുതിരപ്പുഴ, പന്നിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഉടുമ്പഞ്ചോല ഇഎംഎസ് കോളനിയിലെ താമസക്കാരായ തെയ്യാമ, നാഗരാജ് ഗുരുസ്വാമി എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ആർക്കും പരിക്കില്ല.

ABOUT THE AUTHOR

...view details