കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും; ഒലിപ്പുഴ കരകവിഞ്ഞൊഴുകുന്നു - കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിൽ. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഉച്ചയോടെ(ഓഗസ്റ്റ് 27) തുടങ്ങിയ കനത്ത മഴ ശമനമില്ലാതെ തുടരുകയാണ്. മാമ്പറ്റപ്പാലത്തിന് മുകളിലൂടെയാണ് ഒലിപ്പുഴ കവിഞ്ഞൊഴുകുന്നത്. മഴ കനത്താൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നതിനാൽ ജനങ്ങൾ കനത്ത ഭീതിയിലാണ്.
Last Updated : Feb 3, 2023, 8:27 PM IST