കേരളം

kerala

ഡിഎംഒ ഓഫീസിന് മുന്നിൽ ഹർഷിനയുടെ പ്രതിഷേധം

ETV Bharat / videos

ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'ആരോഗ്യമന്ത്രി മറുപടി പറയണം'; ഡിഎംഒ ഓഫിസിന് മുന്നിൽ ഹർഷിനയുടെ പ്രതിഷേധം - ഡിഎംഒ ഓഫീസിന് മുന്നിൽ ഹർഷിനയുടെ പ്രതിഷേധം

By

Published : Aug 9, 2023, 3:35 PM IST

കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് ഡിഎംഒ അട്ടിമറിച്ചെന്ന് ആരോപിച്ച് ഹർഷിനയുടെ പ്രതിഷേധം. ഡിഎംഒ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹർഷിന, ഭർത്താവ് അഷ്റഫ്, സമര സമിതി നേതാവ് ദിനേശ് പെരുമണ്ണ എന്നിവര്‍ ഉൾപ്പടെ 12 പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. ജില്ലാ മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന പറഞ്ഞു. 16-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സൂചന സമരം നടത്തും. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും സമര സമിതി അറിയിച്ചു. കത്രിക അഞ്ച് വര്‍ഷം വയറ്റില്‍ കൊണ്ട് നടക്കേണ്ടി വന്ന തനിക്ക് കടുത്ത വേദനയാണ് സഹിക്കേണ്ടി വന്നത്. ഇതുവരെ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആരോഗ്യ മന്ത്രിയെ വിശ്വസിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇപ്പോള്‍ ഇരയായ താനാണ് കുറ്റക്കാരി. ആരോഗ്യ മന്ത്രി ഇനിനെല്ലാം മറുപടി പറയണമെന്നും ഹർഷിന പറഞ്ഞു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. വയറ്റിൽ കത്രിക  ഉണ്ടായിരുന്നുവെന്നത് സത്യമാണ്. പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details