കേരളം

kerala

gurudeva jayanti swami sachithananda speech

ETV Bharat / videos

Gurudeva Jayanti 'തുല്യമായ സാമൂഹ്യനീതി കേരളത്തിൽ കൈ വന്നിട്ടില്ല, സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ട'; സ്വാമി സച്ചിദാനന്ദ

By ETV Bharat Kerala Team

Published : Aug 31, 2023, 9:44 PM IST

Updated : Aug 31, 2023, 10:29 PM IST

തിരുവനന്തപുരം: തുല്യമായ സാമൂഹ്യനീതി കേരളത്തിൽ കൈ വന്നിട്ടില്ലെന്നും പൂജാരിമാരായി ബ്രാഹ്മണർ മതിയെന്ന സർക്കുലർ ഇന്നും ഇറങ്ങുന്നുവെന്നും വിമർശിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ് (Sree narayana Dharma Sangham Trust) പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ (Swami Sachithananda). കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇന്നും ബ്രാഹ്മണരായിരിക്കണം അപേക്ഷകരെന്ന് എൽഡിഎഫും യുഡിഎഫും (LDF and UDF) സർക്കുലർ കൊടുക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം വർക്കല ശിവഗിരി മഠത്തിൽ (Sivagiri Madam) നടന്ന 169-ാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തിയോടനുബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് (Muhammed Riyas), അടൂർ പ്രകാശ് എംപി (Adoor Prakash), വർക്കല എംഎൽഎ വി. ജോയ് (V Joy) എന്നിവരെ അടക്കം വേദിയിലിരുത്തിയായിരുന്നു സച്ചിദാനന്ദ സ്വാമിയുടെ പരാമർശം.ഗുരുദേവൻ ആഗ്രഹിച്ചത് ക്ഷേത്രത്തിൽ പോയി തൊഴുത് പ്രാർഥിക്കാനല്ല അതിനെ ഭരിക്കാനും, അവിടെ പൂജ നടത്താനും സമസ്‌ത വിഭാഗങ്ങൾക്കും സാധിക്കണം. ശബരിമലയിലും ഗുരുവായൂരിലും ചോറ്റാനിക്കരയിലും വൈക്കത്തും തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രത്തിൽ ശാന്തിക്കാരെ നിയമിക്കുമ്പോൾ അപേക്ഷകർ ബ്രാഹ്മണരായിരിക്കണമെന്ന് എൽഡിഎഫുകാരും യുഡിഎഫുകാരും ഒരേപോലെ സർക്കുലർ ഇറക്കും. ഗുരു സമാധിയായിട്ട് വർഷങ്ങളായിട്ടും നമുക്ക് മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല. തുല്യമായ സാമൂഹ്യനീതി കേരളത്തിന് കൈവന്നോ?. സെക്രട്ടറിയേറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയായി നിലനിൽക്കുന്നു. സ്വാമി സച്ചിദാനന്ദ പറഞ്ഞു. എന്നാൽ സ്വാമി സച്ചിദാനന്ദയുടെ വിമർശനങ്ങൾക്ക് വി.ജോയ് വേദിയിൽ വച്ച് തന്നെ മറുപടിയും നൽകി. കേരളത്തിലെ ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പൂജ നടത്താനും ഭരിക്കാനും സാധിക്കുന്നില്ലെന്നും വരും നാളുകളിൽ അതിന് വേണ്ടിയുള്ള പോരാട്ടം നാം നയിക്കേണ്ടതുണ്ടെന്നും വി ജോയ് പറഞ്ഞു. അതേസമയം 45 ഓളം പട്ടികജാതി വിഭാഗത്തിൽപെട്ടവരെ പ്രതിസന്ധികളുണ്ടായിട്ടും ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചിട്ടുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാണിച്ചു. 

Last Updated : Aug 31, 2023, 10:29 PM IST

ABOUT THE AUTHOR

...view details