കേരളം

kerala

Grasim Quit Mavoor

ETV Bharat / videos

മാവൂരില്‍ പ്രതിഷേധം ഇരമ്പി;ഗ്രാസിം മാവൂര്‍ വീടണമെന്ന് നാട്ടുകാര്‍ - Grasim management

By ETV Bharat Kerala Team

Published : Nov 21, 2023, 8:29 PM IST

കോഴിക്കോട്‌: ഗ്രാസിം മാവൂർ വിടുക, മാവൂരിന്‍റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുക (Grasim Quit Mavoor) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി (Mavoor Grasim samara samithi) ഗ്രാസിം മാനേജ്‌മെന്‍റിന്‍റെ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി (Protest against Grasim management). രാവിലെ 11 മണിയോടെ മാവൂർ കോഴിക്കോട് റോഡിലെ സിനിമാ തിയ്യേറ്റർ പരിസരത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്. നിരവധി പേർ അണിനിരന്ന മാർച്ച് മാവൂർ മൽസ്യമാർക്കറ്റിനു സമീപം പൊലീസ് തടഞ്ഞു. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തോളമായി ഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഭൂമി പിടിച്ചെടുക്കാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ വലിയ പ്രതിഷേധമാണ് ജാഥയിൽ ഉടനീളം ഉയർന്നത്. സ്ത്രീകളുടെ വൻ നിര തന്നെ ജാഥയിൽ അണിനിരന്നു. പ്രതിഷേധ മാർച്ച് കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സമരസമിതി ചെയർമാൻ രാജേന്ദ്രൻ വെള്ള പാലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാസിം വിടുന്നത് വരെ ജനകീയ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാസിം ഭൂമി സർക്കാറിന്‍റെതാണ് എന്ന് ബിർളക്കറിയാം. എന്നാൽ ബിർളയുടെ അച്ചാരം വാങ്ങി സർക്കാർ മൗനം പാലിക്കുന്നു. സമരം ഇടത് സർക്കാറിന് എതിരായ സമരമല്ല. ഗ്രാസിം ഭൂമി അനാഥമായി കിടക്കുന്നതിന് പകരം തൊഴിൽ കൊടുക്കാൻ വേണ്ടി അഭ്യർത്ഥനയാണിതെന്ന് രാജേന്ദ്രൻ പറഞ്ഞു. എം കെ രാഘവൻ എംപി മുഖ്യാതിഥിയായി. ഗ്രാസിം സമരത്തിന് പരിഹാരം കാണുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു. ഗ്രാസിം വിഷയം ഇപ്പോ ശരിയാകും എന്ന് പറയുക എന്നതല്ലാതെ പരിഹാരം കാണുന്നില്ലന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി രഘുനാഥ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ടി പി സുരേഷ്, ജനറൽ കൺവീനർ വളപ്പിൽ റസാഖ്, കെ ഉസ്‌മാന്‍ തുടങ്ങിയവർ സംസാരിച്ചു. 

ABOUT THE AUTHOR

...view details