കേരളം

kerala

തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ പേര മകൻ കൊലപ്പെടുത്തി

ETV Bharat / videos

തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ പേര മകൻ വെട്ടിക്കൊന്നു - എംഎൽഎ എൻകെ അക്ബർ

By

Published : Jul 24, 2023, 12:47 PM IST

തൃശൂര്‍:വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ പേര മകൻ വെട്ടിക്കൊലപ്പെടുത്തി. പനങ്ങാവിൽ വീട്ടിൽ 75 വയസ്സുള്ള അബ്‌ദുള്ള, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രതി ഒളിവിലാണ്. ഗുരുവായൂർ എസിപി കെജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എംഎൽഎ എൻകെ അക്ബർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തേസമയം ഇടുക്കിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ ജോലിക്കാരന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിയായ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്‍റെ (43) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജംഗ്‌ഷനിലാണ് സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രന്‍ അഖിലും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിര്‍ത്തിയിരുന്നു.തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിജയരാജിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details