കേരളം

kerala

നിയമസഭയിൽ നയ പ്രഖ്യാപന പ്രസംഗം നടത്തും, ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കും; ഗവർണർ

By ETV Bharat Kerala Team

Published : Jan 6, 2024, 3:31 PM IST

policy announcement speech in Assembly

തിരുവനന്തപുരം : നിയമസഭയിൽ നയ പ്രഖ്യാപന പ്രസംഗം (policy announcement speech in Assembly) നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ (Arif Mohammed Khan). ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൊലീസ് റൂട്ട് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് സർക്കാരിന് കീഴിലാണ് പ്രതിഷേധം നടത്തുന്നതും, പിന്നെ എന്തിനാണ് ഈ നാടകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ചോദിച്ചു. ഡൽഹിയിൽ നിന്നും തിരികെ തലസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. അതേസമയം ഗവർണർക്കെതിരെ പ്രതികരിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘർഷത്തിൽ കലാശിച്ചു. വിമാനത്താവളത്തിൽ നിന്നും രാജ് ഭവനിലേക്ക് പോകുന്ന വഴി മധ്യേ പട്ടം ജങ്‌ഷനിലായിരുന്നു എസ്എഫ്ഐ പ്രവർത്തകർ എത്തിയത്. എന്നാൽ ഗവർണർ എത്തുന്നതിന് മുൻപേ കന്‍റോൺമെന്‍റ്‌ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നത്. എസ്എഫ്ഐ ജില്ല സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത സ്ഥലത്ത് നിന്നും നീക്കി. 

ABOUT THE AUTHOR

...view details