കേരളം

kerala

ഗവർണർ

ETV Bharat / videos

Oommen Chandy |'യുവാക്കളായ പൊതു പ്രവർത്തകർക്ക് പ്രചോദനമായ നേതാവ്' : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ - ഉമ്മൻ ചാണ്ടി

By

Published : Jul 18, 2023, 2:04 PM IST

തൃശൂർ :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. കേരളം സൃഷ്‌ടിച്ച ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യുവാക്കളായ പൊതു പ്രവർത്തകർക്ക് അദ്ദേഹം വലിയ പ്രചോദനമായിരുന്നെന്നും ഗവർണർ പറഞ്ഞു. 

'മുൻ മുഖ്യമന്ത്രിയും ജനപക്ഷ നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 53 വർഷം ഒരേ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ഇത് ജനങ്ങൾക്ക് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വിശ്വാസമാണ് കാണിക്കുന്നത്.

മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും തുറന്ന ജനലുകളുള്ള മുറിയിൽ കിടന്നുറങ്ങുന്ന അദ്ദേഹത്തിന്‍റെ വീട്ടിലേയ്‌ക്ക് ഏത് സമയത്തും പൊതുജനങ്ങൾ പ്രവേശനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വം സഹാനുഭൂതിയും അനുകമ്പയും കൊണ്ട് അടയാളപ്പെടുത്തി. ഭാരതത്തെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും അഭിമാനിച്ചിരുന്ന അദ്ദേഹം കേരളം സൃഷ്‌ടിച്ച ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു.

യുവാക്കളായ പൊതുപ്രവർത്തകർക്ക് പ്രചോദനമായ നേതാവിന്‍റെ നിര്യാണത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കേരളത്തിലെ ജനങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.' - ഗവർണർ പറഞ്ഞു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 

ABOUT THE AUTHOR

...view details