കേരളം

kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളെ കാണുന്നു

By

Published : Apr 10, 2023, 8:16 PM IST

ETV Bharat / videos

ട്രെയിനിലെ തീവയ്‌പ്പ് : ഭീകരവാദ ആക്രമണമാണോയെന്ന് കണ്ടെത്തണം, സംഭവം ഏറെ ഗൗരവമേറിയത് : ഗവര്‍ണര്‍

കോഴിക്കോട് :എലത്തൂരില്‍ ട്രെയിനില്‍ തീവച്ച സംഭവം ഭീകരവാദ ആക്രമണം ആണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീവ്രവാദ കേസാണെങ്കിൽ അതിന് ഗൗരവം ഏറെയാണ്. ഇത്തരം നീക്കങ്ങൾ നടന്നിട്ടുണ്ടെങ്കില്‍ അതിനെ കൂടുതൽ ശക്തമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ട്രെയിനിലെ തീവയ്‌പ്പ്  നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന വിഷയമാണ്. നിഷ്‌കളങ്കരായ യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. റെയില്‍വേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലെ സുരക്ഷ ഏറെ വർധിപ്പിക്കേണ്ടതുണ്ട്. അതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ട്രെയിനിലെ തീവയ്‌പ്പും അന്വേഷണവും:ഏപ്രില്‍ രണ്ടിനാണ് സംസ്ഥാനത്തെ ഞെട്ടിച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിലെ തീവയ്‌പ്പുണ്ടായത്. ട്രെയിന്‍ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. ട്രെയിനിലെ ഡി1 ഡി2 ബോഗികളിലാണ് ആക്രമണം ഉണ്ടായത്.  

സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവേ രത്‌നഗിരിയില്‍ നിന്നാണ് പ്രതി ഷാറൂഖ് സെയ്‌ഫി പിടിയിലായത്. അറസ്റ്റ് ചെയ്‌ത് കേരളത്തിലെത്തിച്ച പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.  

ABOUT THE AUTHOR

...view details