കേരളം

kerala

'വിഷയം മാധ്യമങ്ങളിലൂടെ അറിഞ്ഞത്, ഗുരുതര ആരോപണമെന്ന് പറഞ്ഞിട്ടില്ല': പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ETV Bharat / videos

Monthly Quota | 'അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ഗുരുതര ആരോപണമെന്ന് പറഞ്ഞിട്ടില്ല': പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ - ആദായ നികുതി

By

Published : Aug 14, 2023, 5:00 PM IST

തിരുവനന്തപുരം:മാസപ്പടി വിഷയം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിലപ്പുറം ഒന്നും അറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാധ്യമങ്ങളാണ് ഗുരുതര ആരോപണമെന്ന് പറഞ്ഞത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഒരു രേഖകളും കണ്ടിട്ടില്ലെന്നും ഇത് ആദായ നികുതി വകുപ്പിന്‍റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യങ്ങൾ താൻ പറയുന്നത് മാത്രം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ നിയമന ഫയൽ എന്‍റെ മുന്നിൽ എത്തിയിട്ടില്ല. മുൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്.മണികുമാറിനെ നിയമിക്കാൻ ആവശ്യപ്പെട്ടതുമായി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദങ്ങൾക്ക് യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നറിയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയതെന്നും സിപിഎം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. മാത്രമല്ല കരാറിലെ പണം വാര്‍ഷിക അടിസ്ഥാനത്തിലുമാണെന്നും ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു. 

ABOUT THE AUTHOR

...view details