'കോഴിക്കോട് സന്ദര്‍ശനം ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം' ; ആരോപണങ്ങള്‍ നിഷേധിച്ച് ഗവര്‍ണര്‍ - Governor Arif Mohammed Khan
Published : Dec 19, 2023, 7:56 AM IST
തിരുവനന്തപുരം : ബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന ആരോപണം (Governor acted on the BJP leaders instructions) നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan denied the allegation). താന്‍ പോയത് മുസ്ലിം ലീഗ് പ്രസിഡന്‍റിന്‍റെ മകന്‍റെ കല്യാണത്തിനാണെന്നും ഒരു സുരക്ഷാപ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്‌നേഹമാണ്. സര്‍വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച അദ്ദേഹം, തന്നെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും വിമര്‍ശിച്ചു. ചോദ്യങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്ന് വിമര്‍ശിച്ച് അദ്ദേഹം മാധ്യമങ്ങളോടും ക്ഷുഭിതനായി. 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് അവിടെ എത്തിയതെന്നും തന്‍റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ആയിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. എസ്എഫ്ഐ പ്രവർത്തകർ ദേശീയപാതയിൽ പ്രതിഷേധം നടത്തവേയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മടങ്ങിയത്. അതേസമയം പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായെത്തി ദേശീയപാത ഉപരോധിക്കുകയും ചെയ്‌തു. ഗവർണർക്കെതിരെ സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.