കേരളം

kerala

സ്വർണ ആമ

ETV Bharat / videos

Golden Turtle| കുളത്തിൽ നിന്ന് ലഭിച്ചത് അപൂർവ 'സ്വർണ' ആമയെ; കാണാനായി ഓടിക്കൂടി നാട്ടുകാർ - കുളത്തിൽ നിന്ന് സ്വർണ നിറത്തിലുള്ള ആമയെ പിടികൂടി

By

Published : Jul 9, 2023, 10:32 PM IST

ശ്രീ സത്യസായി (ആന്ധ്രാപ്രദേശ്) : സാധാരണ ആമകൾക്കെല്ലാം ഒരേ നിറമായിരിക്കും. വ്യത്യസ്‌ത തരത്തിലുള്ള ആമകളുണ്ടെങ്കിൽ പോലും അവയുടെ നിറങ്ങൾ തമ്മിൽ എവിടെയെങ്കിലും ഒരു സാദൃശ്യം ഉണ്ടാകാറുണ്ട്. എന്നാൽ ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഒരു കുളത്തിൽ നിന്ന് ലഭിച്ച ആമ ഏവരേയും അത്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം ആ ആമയ്‌ക്ക് സ്വർണ നിറമായിരുന്നു.

ശ്രീ സത്യസായി ജില്ലയിലെ മാടകശിര മണ്ഡലത്തിലെ കല്ലുമാരി ഗ്രാമത്തിലെ കുളത്തിൽ നിന്നാണ് അപൂർവങ്ങളിൽ അപൂർവമായ സ്വർണ നിറത്തിലുള്ള ആമയെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. വെള്ളിയാഴ്‌ച ഗ്രാമത്തിലെ കുളത്തിൽ വലവിരിച്ച മത്സ്യത്തൊഴിലാളികളായ യുവാക്കളുടെ വലയിലാണ് സ്വർണ ആമ കുടുങ്ങിയത്. തുടർന്ന് ഇവർ ആമയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.  

പിന്നാലെ യുവാക്കൾ ആമയുടെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ സ്വർണ നിറത്തിലുള്ള ആമയെ കാണാൻ നിരവധി നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. ഒടുവിൽ മത്സ്യത്തൊഴിലാളികൾ തന്നെ ആമയെ കുളത്തിലേക്ക് തിരികെ വിടുകയായിരുന്നു. ആമയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ :പുഴയില്‍ മീൻ പിടിക്കുന്നതിനിടെ കിട്ടിയത് അപൂർവ 'സ്വർണ' ആമ, സംഭവം ഒഡിഷയില്‍

ABOUT THE AUTHOR

...view details