കേരളം

kerala

theft

ETV Bharat / videos

തിരുവനന്തപുരത്ത് വൻ മോഷണം ; വീട്ടില്‍ നിന്ന് കവര്‍ന്നത് 100 പവൻ സ്വർണം - Thiruvananthapuram crime

By

Published : Jul 7, 2023, 4:30 PM IST

തിരുവനന്തപുരം :വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയം 100 പവന്‍ സ്വര്‍ണം കവര്‍ന്നു. മണക്കാട് സ്വദേശി രാമകൃഷ്‌ണന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്തായിരുന്ന രാമകൃഷ്‌ണൻ മകന്‍റെ ഉപനയന ചടങ്ങുകൾക്കായാണ് നാട്ടിലെത്തിയത്. 

ചടങ്ങുകൾക്കായാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടിലേക്ക് കൊണ്ടുവന്നത്. ഉപനയന ചടങ്ങുകൾക്ക് ശേഷം രാമകൃഷ്‌ണനും കുടുംബവും തൃച്ചന്തൂർ ക്ഷേത്രദർശനത്തിനായി പോയിരുന്നു. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രണ്ടാം നിലയിലെ മുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടപ്പെട്ടത്. 

രണ്ടാം നിലയുടെ പുറത്തേക്കുള്ള വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ കുത്തി തുറക്കുകയോ ജനൽ അഴികൾ മുറിച്ചുമാറ്റുകയോ ചെയ്‌തിട്ടില്ല. സ്വർണം സൂക്ഷിച്ചിരുന്ന റൂമിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

also read :Theft | കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോയി തിരികെ എത്തിയപ്പോൾ വീട് കുത്തിത്തുറന്ന നിലയിൽ; തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്‍റ് വിദഗ്‌ധരും പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് തിരുവല്ലയിലെ ആളില്ലാത്ത വീട്ടിൽ നിന്ന് എട്ടര പവനും 2000 രൂപയും മോഷണം പോയത്.

ABOUT THE AUTHOR

...view details