'ഗോല്‍' കിട്ടിയതില്‍ കോളടിച്ച് മത്സ്യത്തൊഴിലാളികള്‍; ലേലത്തില്‍ ലഭിച്ചത് 2,34,080 രൂപ - മാല്‍പെ തുറമുഖം
ബെംഗളൂരു: മത്സ്യത്തൊഴിലാളികളുടെ തലവര മാറ്റി വലയില്‍ കുടുങ്ങിയ അപൂര്‍വയിനം മത്സ്യം. 22 കിലോ തൂക്കം വരുന്ന ഗോല്‍ മത്സ്യം വിറ്റ് പോയത് 2,34,080 രൂപയ്‌ക്ക്. കഴിഞ്ഞ ദിവസം മാല്‍പെ തുറമുഖത്ത് നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് മീന്‍ വലയിലകപ്പെട്ടത്. മാല്‍പെ തുറമുഖത്ത് നടന്ന ലേലത്തില്‍ ഏറ്റവും വിലകൂടിയ മത്സ്യമാണിത്. വിവിധയിനം മരുന്നുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന മീനിന് കിലോയ്‌ക്ക് 10,640 രൂപയാണ് വില. സാധാരണയായി അറബിക്കടൽ, ശ്രീലങ്ക, ഓസ്‌ട്രേലിയൻ സമുദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത്. ഒരു മീറ്റര്‍ നീളത്തില്‍ മാത്രം വളരുന്ന ഇവയെ സൗന്ദര്യ വര്‍ധക വസ്‌തുക്കളില്‍ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗോല്‍ മത്സ്യത്തിന് വിദേശ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. 30 കിലോ തൂക്കം വരുന്ന ഒരു ഗോല്‍ മത്സ്യത്തിന് അഞ്ച് ലക്ഷം രൂപയാണ് വില.
Last Updated : Feb 3, 2023, 8:37 PM IST