കേരളം

kerala

'എസ്‌ ഐ ജോര്‍ജുകുട്ടി ആള് സൂപ്പറാ...'; രാസവസ്‌തുക്കള്‍ ചേര്‍ക്കാത്ത മത്സ്യങ്ങള്‍ ട്രോളിങ് നിരോധന സമയത്തും കൃഷി ചെയ്‌ത് പൊലീസുകാരന്‍

ETV Bharat / videos

'ജോര്‍ജുകുട്ടി സാർ സൂപ്പറാ...'; രാസവസ്‌തുക്കള്‍ ചേര്‍ക്കാത്ത മത്സ്യം വേണോ... ഇടുക്കിയിലേക്ക് വന്നോളൂ... - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

By

Published : Jun 10, 2023, 4:41 PM IST

ഇടുക്കി:രാസവസ്‌തുക്കൾ ചേർക്കാത്ത ശുദ്ധജല മത്സ്യം കൃഷി ചെയ്‌ത് പൊലീസ് ഉദ്യോഗസ്ഥനായ മണിയറൻകുടി സ്വദേശി ജോർജുകുട്ടി. കഴിഞ്ഞ നാലു വർഷമായി മത്സ്യകൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജോർജുകുട്ടിക്ക് ഇടുക്കി മണിയാറൻകുടി ആനക്കൊമ്പൻ ഭാഗത്ത് നാലോളം കുളങ്ങളാണ് ഉള്ളത്. 2018ന് മുൻപ് വരെ ഈ പാടത്ത് മുഴുവനും നെൽകൃഷി ആയിരുന്നു ഇദ്ദേഹം നടത്തിവന്നിരുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് വയലുകളിൽ മുഴുവനും മണ്ണ് മൂടുകയും നെൽകൃഷി പരാജയമാവുകയും ചെയ്‌തതോടു കൂടിയാണ് ജലസമൃദ്ധമായ മേഖലയിൽ കുളങ്ങൾ നിർമിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയത്. 

കഴിഞ്ഞ ദിവസങ്ങളിലായി ആയിരം കിലോയ്ക്ക് മുകളിൽ മത്സ്യമാണ് ഈ കുളങ്ങളിൽ പിടിച്ച് വില്‍പന നടത്തിയത്. മണിയാറൻകുടി കുളത്തിങ്കൽ വീട്ടിൽ ജോർജുകുട്ടി മുരിക്കാശ്ശേരി പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ ആണ്. നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹം ഉൾനാടൻ മത്സ്യകൃഷിക്ക് മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജോലി തിരക്കുകൾക്കിടയില്‍ കിട്ടുന്ന സമയത്താണ് മത്സ്യകൃഷി നടത്തുന്നത്. 

തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും വളർത്തുന്നത്. ഒരു മത്സ്യത്തിന് അര കിലോയോളം തൂക്കം വരുന്ന രീതിയിൽ മത്സ്യങ്ങൾക്ക് വളർച്ചയും ഉണ്ട്. 

ABOUT THE AUTHOR

...view details